This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോദാലി, സോല്‍ദാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോദാലി, സോല്‍ദാന്‍

Kodaly, Zoltan (1882 - 1967)

ഹംഗേറിയന്‍ സംഗീതജ്ഞനും നാടന്‍പാട്ടുകളുടെ സമാഹര്‍ത്താവും. 1882 ഡി. 16-ന്‌ കെസ്‌സെമെത്തില്‍ (Keeskemet) ഒരു ഗായക കുടുംബത്തില്‍ ജനിച്ചു. നാഗിസോംബത്തിലെ (Nagyszombat) സ്‍കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം പിയാനോയും വയലിനും പഠിച്ച ഇദ്ദേഹം കുട്ടിക്കാലത്തുതന്നെ ഗാനങ്ങള്‍ രചിച്ചിരുന്നു. 16-ാം വയസ്സില്‍ എഴുതിയ ഒരു ക്രിസ്‌തീയ സ്‌തോത്രഗീതം ഏറെ പ്രസിദ്ധിനേടി. ബുദാപെസ്റ്റ്‌ സംഗീത അക്കാദമിയായ ഹാന്‍സ്‌കോസ്‌ലറില്‍ (Hanskoesler) നിന്നാണ്‌ സാഹിത്യരചന അഭ്യസിച്ചത്‌. കോദാലിയുടെ ആദ്യകാലകൃതികള്‍പോലും ഗായകസംഘങ്ങള്‍ക്കും സംഗീതക്കച്ചേരികള്‍ക്കും ഉപയോഗപ്രദമായിരുന്നു. 1906-ല്‍ ഹംഗേറിയന്‍ നാടോടി സംഗീതത്തില്‍ ഇദ്ദേഹം പിഎച്ച്‌.ഡി. നേടി. ബേലാ ബര്‍ട്ടക്കുമായി സഹകരിച്ചു നാടോടിഗാനങ്ങള്‍ സമാഹരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ഹംഗേറിയന്‍ എത്‌നോഗ്രാഫിക്‌ സൊസൈറ്റിയുടെ വിജ്ഞാപനപത്രങ്ങളില്‍ ഇദ്ദേഹം ശേഖരിച്ച നാടോടിഗാനങ്ങളില്‍ ചിലതു ഇക്കാലത്ത്‌ പ്രസിദ്ധീകരിച്ചിരുന്നു. 1906-ല്‍ പാരിസ്‌ സന്ദര്‍ശിച്ച ഇദ്ദേഹം ചാള്‍സ്‌ വൈഡറില്‍ (Wider) നിന്ന്‌ സംഗീതത്തെക്കുറിച്ചു കൂടുതല്‍ പഠിക്കുകയും 1907-ല്‍ ബുദാപെസ്റ്റ്‌ സംഗീത അക്കാദമിയില്‍ അധ്യാപകനായി സേവനമാരംഭിക്കുകയും ചെയ്‌തു. ബുദാപെസ്റ്റിലെ നിരവധി വര്‍ത്തമാനപത്രങ്ങളില്‍ സംഗീതവിമര്‍ശനങ്ങളെഴുതിയിട്ടുണ്ട്‌. റവന്യൂ മ്യൂസിക്കല്‍, മ്യൂസിക്കല്‍ കാരിയര്‍ തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കായി പ്രബന്ധങ്ങള്‍ തയ്യാറാക്കുകയും ചെയ്‌തുപോന്ന സോല്‍ദാന്‍, 1919-ല്‍ ബുദാപെസ്റ്റ്‌ സംഗീത അക്കാദമിയില്‍ അസിസ്റ്റന്റ്‌ ഡയറക്‌ടറായി. എങ്കിലും അധികം വൈകാതെ രാഷ്‌ട്രീയകാരണങ്ങളാല്‍ ആ സ്ഥാനം ഉപേക്ഷിക്കേണ്ടതായിവന്നു. 1923-ല്‍ ബുദാപെസ്റ്റിന്റെ അര്‍ധശതാബ്‌ദി ആഘോഷങ്ങളോടനുബന്ധിച്ചു രചിച്ച പാമസ്‌ ഹംഗേറിക്കസ്‌ സോല്‍ദാന്റെ പ്രസിദ്ധ കൃതികളില്‍ ഒന്നാണ്‌.

ഹാരിജാനോസ്‌ (1926) ഉള്‍പ്പെടെ രസകരമായ നിരവധി സംഗീത നാടകങ്ങള്‍ക്കും സോല്‍ദാന്‍ രചന നിര്‍വഹിച്ചിട്ടുണ്ട്‌. മാറോസക്‌, ഗലന്‍താ തുടങ്ങിയ സംഗീത ശില്‌പങ്ങള്‍ ഇദ്ദേഹത്തിന്‌ അന്താരാഷ്‌ട്രപ്രശസ്‌തി നേടിക്കൊടുത്തു. 1939-45 കാലഘട്ടത്തിലെ ഹംഗറിയിലെ പ്രക്ഷുബ്‌ധമായ രാഷ്‌ട്രീയാന്തരീക്ഷത്തിലും നാടോടിഗാനസമാഹരണത്തില്‍ ഇദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു. പിന്നീട്‌ 1946-ല്‍ ഹംഗേറിയന്‍ സയന്‍സ്‌ അക്കാദമിയുടെ പ്രസിഡന്റായി ചുമതലയേറ്റു. 1946-47 ല്‍ യു.എസ്‌. സന്ദര്‍ശിച്ച്‌ അവിടങ്ങളില്‍ സംഗീതസദസ്സുകള്‍ സംഘടിപ്പിക്കുകയുണ്ടായി.

വൈകാരികമായൊരു പ്രതിപാദനരീതി കോദാലിയുടെ ശ്രുതിമധുരമായ വരികളില്‍ പ്രതിഫലിച്ചുനില്‍ക്കുന്നു. 1963 മുതല്‍ അന്താരാഷ്‌ട്ര സംഗീത വിദ്യാഭ്യാസ സംഘടനയുടെ (SIME) പ്രസിഡന്റായി സേവനമനുഷ്‌ഠിച്ചുപോന്ന ഇദ്ദേഹം 1967 മാ. 6-ന്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍